Joomla TemplatesWeb HostingWeb Hosting
പ്രധാനതാള്‍
സുഹൃത്തേ,

കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളുടെയും പ്രതീക്ഷയ്ക്കൊത്തുയര്‍ന്നുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കര്‍ഷക തൊഴിലാളികള്‍, മത്സ്യ ബന്ധന, കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങി മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളി വിഭാഗങ്ങളുടെയെല്ലാം ക്ഷേമപെന്‍ഷന്‍ കുടിശിക തീര്‍ത്തു നല്‍കുന്നതിനും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനും  ഈ സര്‍ക്കാറിനു കഴിഞ്ഞു.  ആരോഗ്യ ഇന്‍ഷ്വറന്‍സ്, കുടുംബശ്രീ, പൊതുവിതരണം, കാര്‍ഷിക പരമ്പരാഗത മേഖല എന്നിവയിലെല്ലാം സമഗ്ര വികസനം ലക്ഷ്യമാക്കി ഈ സര്‍ക്കാര്‍ നിരവധി നൂതന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കേരളത്തിലെ പൊതുമേഖല വ്യവസായം ശക്തിപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കിയതിന്റെ ഫലമായി നിരവധി സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് കുതിക്കുകയാണ്. അടിസ്ഥാന സൌകര്യ വികസനം ലക്ഷ്യമാക്കി ജലസേചനം, ഊര്‍ജ്ജം, തുറമുഖം, റോഡുകള്‍, പാലങ്ങള്‍, ജലഗതാഗതം എന്നീ മേഖലകളില്‍ ലക്ഷ്യബോധത്തോടെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. ഐ.ടി.രംഗത്ത് മുന്‍സര്‍ക്കാരിന്റെ കാലത്തെ വികല നയങ്ങള്‍ തിരുത്തുകയും സ്മാര്‍ട്ട് സിറ്റി  പോലെ വന്‍ പരിപാടികള്‍ തുടങ്ങുകയും ചെയ്തു

 

Read more...

 

വിദ്യാഭ്യാസം

കുണ്ടറയില്‍ ഐ.എച്ച്.ആര്‍.ഡി. അപ്ളൈഡ് സയന്‍സ് കോളേജ്, അഞ്ചാലുമൂട്ടില്‍ എല്‍. ബി.എസ്. സബ്സെന്റര്‍, അഞ്ചാലുമൂട് ഗവ:ഹയര്‍ സെക്കന്ററി സ്കൂളില്‍ വില്ലേജ് നോളജ് സെന്റര്‍ ആരംഭിച്ചു. പെരിനാട്ട് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ. ടി. ഐ. യില്‍ ഡിസൈന്‍ ഇന്‍സ്റിറ്റ്യൂട്ട് ആരംഭിച്ചു. ചെരുമൂദു എം.ബി.എ  സെന്റര്‍ ആരംഭിച്ചു.  സംസ്ഥാനത്തിനുതന്നെ മാതൃകയായ പുലരി സമ്പൂര്‍ണ വിദ്യാഭ്യാസ പദ്ധതി 08-09 വര്‍ഷത്തില്‍ തുടക്കം കുറിച്ചു.

 

ചരിത്ര സ്മാരകം

കുണ്ടറ വിളംബരത്തില്‍ അഭിമാനം കൊള്ളുമ്പോഴും ആചരിത്ര സംഭവത്തിന് ഉചിത സ്മാരകം ഒരു സ്വപ്നം മാത്രമായിരുന്നു. നാന്തിരിക്കലില്‍ വേലുത്തമ്പി ദളവാ സ്മാരകം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്യ്ര സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏടിന് ചരിത്ര സ്മാരകം എന്ന സ്വപ്നം നാം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. 25 ലക്ഷം രൂപ മുടക്കി രണ്ടാം ഘട്ടപ്രവര്‍ത്തനം വരും ദിവസങ്ങളില്‍ ആരംഭിക്കും.
 

കൊല്ലം ടെക്നോപാര്‍ക്ക്

2009 ഫെബ്രുവരി 10 ന് കുണ്ടറയില്‍ ബഹു. മുഖ്യമന്ത്രി തറക്കല്ലിട്ട കൊല്ലം ടെക്നോപാര്‍ക്ക് കുണ്ടറയുടെ വന് ‍വികസനത്തിന് കരുത്തേകുന്ന ഒന്നാണ്. ആലപ്പുഴ, കാസര്‍കോട്, കണ്ണൂര് ‍ ജില്ലകളിലടക്കം നാല് ജില്ലകളില്‍ സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഐ.ടി. പാര്‍ക്കുകളില്‍ ആദ്യത്തേതാണ് കൊല്ലം ടെക്നോപാര്‍ക്ക് എന്ന പേരില്‍ കുണ്ടറയില്‍ ആരംഭിക്കുന്ന  ഐ.ടി.പാര്‍ക്ക്. പാര്‍ക്കിന്റെ ബഹുനില മന്ദിരത്തിന്റെയും, അനുബന്ധ വികസനപ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

 

ഫാഷന്‍ ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട്

തൊഴില്‍ രംഗത്ത് അപാരമായ സാധ്യതകളുള്ളതും ആധുനിക വ്യവസായ യുഗത്തിലെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കൊത്തു പോകുന്നതുമായ ഫാഷന്‍ ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട്  രാജ്യത്തെ ഈ രംഗത്തെ ഏറ്റവും പ്രശസ്തമായ മുംബൈ ഫാഷന്‍ ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ടിന്റെ സമ്പൂര്‍ണ്ണ മേല്‍നോട്ടത്തിലും കേരള സര്‍ക്കാരിന്റെ സഹകരണത്തിലും കുണ്ടറ നിയോജക മണ്ഡലത്തില്‍ തുടങ്ങുന്നു.
 
ഫോട്ടോആല്ബം
പാക്കേജുകള്‍
കുണ്ടറ മണ്ഡലത്തിലെ പൊതുമരാമത്ത്  വകുപ്പ് ഏറ്റെടുത്ത പഞ്ചായത്ത് റോഡുകള്‍

മണ്‍റോതുരുത്ത് പഞ്ചായത്തില്‍ ചേരിക്കടവ് മണ്‍റോതുരുത്ത്റെയില്‍വേ സ്റേഷന്‍ റോഡ്

കുണ്ടറ പഞ്ചായത്തില്‍ ഹോസ്പിറ്റല്‍മുക്ക് കാക്കോലില്‍ റോഡ്

മണ്‍റോതുരുത്ത് പഞ്ചായത്തില്‍ കാനറാബാങ്ക് കാരുത്തറകടവ് റോഡ്

കുണ്ടറ പഞ്ചായത്തില്‍ കാഞ്ഞിരകോട് തെറ്റിക്കുന്ന് ഹോസ്പിറ്റല്‍ മുക്ക് റോഡ്

കിഴക്കേകല്ലട പഞ്ചായത്തില്‍ കൊടുവിള്ള ശിങ്കാരപ്പള്ളി കാക്കാട്ടുകടവ് റോഡ്

കുണ്ടറ പഞ്ചായത്തില്‍ കുണ്ടറ മുക്കട പള്ളിമുക്ക് റോഡ്

പേരയം പഞ്ചായത്തില്‍ ഓണമ്പലം കുമ്പളം സെന്റ് സെബാസ്റ്യന്‍
കുരിശ്ശടിമുക്ക് കരിക്കുഴി കണക്കന്‍മുക്ക് റോഡ്

പെരിനാട് പഞ്ചായത്തില്‍ പെരിനാട് ഇ.എസ്.ഐ. ഹോസ്പിറ്റല്‍ - ചന്ദനത്തോപ്പ് റോഡ്
കുണ്ടറ പഞ്ചായത്തില്‍ മുളവന കൈതക്കോട് റോഡ്

Login Form